Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rail Route

അ​തി​വേ​ഗ റെ​യി​ൽ​പ്പാ​ത: ഇ.​ ശ്രീ​ധ​ര​ൻ ന​ട​ത്തു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ആ​രം​ഭി​ച്ചു

മ​ല​പ്പു​റം: അ​തി​വേ​ഗ റെ​യി​ൽ​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ. ​ശ്രീ​ധ​ര​ൻ ന​ട​ത്തു​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ആ​രം​ഭി​ച്ചു. മ​ല​പ്പു​റ​ത്താ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

പ​രി​പാ​ടി​യി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​വാ​യി​രു​ന്നു. രാ​വി​ലെ 10.30ന് ​മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ ഓ​ഫീ​സ് തു​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​ര​ള​ത്തി​ൽ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ധ​ര​ന്‍റെ നീ​ക്കം.

എ​ന്നാ​ൽ നാ​ഷ​ണ​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന് കേ​ര​ള ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും, പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ് ഉ​ട​ൻ വ​രു​മെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ഇ.​ശ്രീ​ധ​ര​ൻ നേ​രി​ട്ട് പ​രി​ഹ​രി​ക്കു​ന്ന​ത് ഗു​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. അ​തി​വേ​ഗ റെ​യി​ൽ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തും.

അ​തി​വേ​ഗ പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​പി​ആ​ർ ത​യ്യാ​റാ​ക്കാ​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ത​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​എം​ആ​ർ​സി അ​ത് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up